29 March 2024 Friday

കുന്നംകുളത്തെ ചുമരിലൊതുക്കി കുന്നംകുളത്തിന്റെ ചിത്രകാരന്‍.

ckmnews



കുന്നംകുളം:മഹാമാരിയെ അതി ജീവിക്കും കുന്നംകുളത്തിന്റെ ചുമരു പറയുന്ന കഥ. ആളൊഴിഞ്ഞ ബസ്റ്റാന്റില്‍ ആംബുലന്‍സില്‍ കയറാനെത്തുന്ന ആശുപത്രി ജീവനക്കാരെന്ന് ഒറ്റ നോട്ടത്തില്‍ തോന്നും.എന്നാൽ ഒന്നു കൂടി നോക്കിയാലെ ഇത് ഒരു ചിത്രമാണെന്ന് തിരിച്ചറിയൂ.കുന്നംകുളം തലൂക്ക് ആശുപത്രിയിലെ കോമ്പൗണ്ടനുള്ളില്‍ കോവിഡ് 19 മഹാമാരിയെ അതിജീവിക്കുമെന്ന സന്ദേശത്തോടെ നഗരത്തി്ന്റെ ചിത്രം വരച്ചത് കുന്നംകു ളത്തുക്കാരനായ സി എല്‍ സണ്ണിയാണ്.നഗരത്തിലെ പഴയ ചുമരൈഴുത്ത് കലാകാരനായ സണ്ണി ഫ്ലക്സുകളുടെ വരവോടെയാണ് മേഖല മാറിയത്. ആശുപത്രി കോമ്പൗണ്ടിലെ തകര്‍ന്നു വീഴാറായ കെട്ടിടത്തില്‍ മൂന്ന് ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. കുന്നംകുളത്തിന്റെ ചുമര്‍ ചിത്രം കാണാന്‍ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.