18 April 2024 Thursday

മദ്രസ അധ്യാപക ട്രൈനിംഗ് ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു.

ckmnews


ചങ്ങരംകുളം :മതാദ്ധ്യാപകരംഗം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കേരള ന്യുനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മദ്റസാദ്ധ്യാപക ക്ഷേമ ബോർഡ് മുഴുവൻ മദ്റസാദ്ധ്യാപകർക്കുമായി നടത്തുന്ന സമഗ്ര പരിശീലനത്തിന്റെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം സ്നേഹ ഓഡിറ്റോറിയത്തിൽ അധ്യാപക ക്ഷേമ ബോർഡ് ചെയർമാൻ സുര്യ ഗഫൂർ നിർവ്വഹിച്ചു.ബോർഡ് ഡയറക്ടർ കെ.സിദ്ധീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു.വിവിധ മത വിദ്യഭ്യാസ ബോർഡുകളെ പ്രതിനിധീകരിച്ച് റാഫി പെരുമുക്ക്, പി.പി നൗഫൽ സഅദി കല്ലൂർമ്മ, പി.ചി എം അഷ്റഫ് കോക്കൂർ, അബ്ദുൽ ഹമീദ് മാസ്റ്റർ, പി.പി ഖാലിദ്, വി. പി ശംസുദ്ധീൻ ഹാജി, ബോർഡ് മെമ്പർ അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ പ്രസംഗിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽ ഹമീദ്, അത്താഹുറഹ് മാൻ ഫൈസി ക്ലാസുകൾക്ക് നേതൃത്വം നൽകി.വി.പി അബ്ദുല്ലത്തീഫ് മൗലവി സ്വാഗതവും രജ്ഞിത്ത് നന്ദിയും പറഞ്ഞു.