20 April 2024 Saturday

പഞ്ചഗുസ്തി ചാമ്പ്യന്‍ കാളാച്ചാല്‍ ഷെമീറിനെ അനുമോദിച്ചു.

ckmnews


ചങ്ങരംകുളം :പഞ്ചാഗുസ്‌തി ഗോൾഡ് മെഡൽ ജേതാവും, ദേശീയ ചാമ്പ്യനുമായ കാളാചാൽ ഷമീറിനെ എസ് ഡി പി ഐ ചിയ്യാനൂർ ബ്രാഞ്ച് കമ്മറ്റി അനുമോദിച്ചു. എസ് ഡി പി ഐ പൊന്നാനി നിയോജക മണ്ഡലം സ്ഥാനാർഥി അൻവർപഴഞ്ഞി ഉപഹാരം നൽകി. ബ്രാഞ്ച് പ്രസിഡന്റ്‌ ഇ വി മജീദ്, സെക്രട്ടറി വി പി അബ്ദുൽ ഖാദർ,  ട്രഷറർ റഫീഖ് ചിയ്യാനൂർ,റസാഖ് കിളിയിൽ,ബദറുദ്ധീൻ ഇർഫാനി,ടി  കെ ഷഫീക്, ടി കെ റഫീഖ്,ഹമീദ് എന്നിവർ പങ്കെടുത്തു