28 March 2024 Thursday

കുന്നംകുളം അടുപ്പുട്ടിയിൽ സംഘർഷം:രണ്ടുപേർ അറസ്റ്റിൽ.

ckmnews



കുന്നംകുളം:അടുപ്പുട്ടിയിൽ ഞായറാഴ്ച രാത്രിയിലുണ്ടായ സംഘർഷത്തിൽ രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. സീനിയർ ഗ്രൗണ്ടിന് സമീപം മുകിലശ്ശേരി ബിജു (കൊമ്പൻ ബിജു-48), കാട്ടകാമ്പാൽ ചിറയൻകാട് നടുവിൽപ്പാട്ട് ശ്രീജിത്ത് (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്.ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അക്രമം.സീനിയർ ഗ്രൗണ്ടിന് സമീപം കൊട്ടാരത്തിൽ സുമേഷി (26) നാണ് പരിക്കേറ്റത്. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്.