24 April 2024 Wednesday

നാടിനും നാട്ടുകാര്‍ക്കും അഭിമാനമായി ആറാം ക്ളാസ് വിദ്യാര്‍ത്ഥി മിധു കൃഷ്ണ

ckmnews

ചങ്ങരംകുളം:കൊറോണ പ്രതിസന്ധിയിലും നാടിനും നാട്ടുകാര്‍ക്കും അഭിമാനമാനമാവുകയാണ് ആറാം ക്ളാസ് വിദ്യാര്‍ത്ഥിയായ മിധു കൃഷ്ണ.തംമ്പു കളക്റ്റീവ് മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ചിത്രരചനയിൽ രണ്ടാം സ്ഥാനം നേടിയാണ്‌ മിധു കൃഷ്ണ നാടിന് അഭിമാനമായത്. യുപി വിഭാഗത്തിൽ ഭൂമിയുടെ അവകാശികൾ എന്ന വിഷയത്തിൽ മത്സരിച്ച  മിഥുൻ നന്നംമുക്ക് മാർത്തോമ സിറിയൻ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയും ഗ്രാമ പഞ്ചായത്ത് അംഗം മധുസൂധനന്റെ മകനുമാണ്. യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം  കരിവാരകുണ്ട് ഡിഎൻ ഒ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഫരിഹ പി നേടി.