29 March 2024 Friday

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും.

ckmnews

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. പാലക്കാട് കോട്ട മൈതാനത്ത് രാവിലെ 9.30ന് മഹാസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സമ്മേളനത്തില്‍ പാലക്കാട് ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെയും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും.


പത്ത് മണിയോടെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തുന്ന പ്രധാനമന്ത്രിയെ പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയ കെ. അജയന്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. റോഡ് മാര്‍ഗം സമ്മേളനവേദിയില്‍ എത്തും. കേന്ദ്രമന്ത്രി വി. മുരളീധരന്‍, കര്‍ണാടക ചീഫ് വിപ്പ് സുനില്‍കുമാര്‍ എംഎല്‍എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലമ്ബുഴ മണ്ഡലം സ്ഥാനാര്‍ഥിയുമായ സി.

കൃഷ്ണകുമാര്‍, പാലക്കാട് സ്ഥാനാര്‍ഥി മെട്രോമാന്‍ ഇ. ശ്രീധരന്‍, ബിജെപി സംസ്ഥാന ജന. സെക്രട്ടറി ജോര്‍ജ് കുര്യന്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ് തുടങ്ങി സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും. പന്ത്രണ്ട് മണിയോടെ പ്രധാനമന്ത്രി മടങ്ങും.