25 April 2024 Thursday

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കർമ്മനിരതരാവുക:ദുബായ് കെഎംസിസി ആലംകോട് പഞ്ചായത്ത്കമ്മറ്റി

ckmnews

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കർമ്മനിരതരാവുക:ദുബായ് കെഎംസിസി ആലംകോട് പഞ്ചായത്ത്കമ്മറ്റി


ദുബായ് : നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാവാനും നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടുകൊണ്ട് വോട്ടുകൾ പരമാവധി യുഡിഫ് അനുകൂല വോട്ടുകളാക്കി പ്രിയപ്പെട്ട സ്ഥാനാർഥി അഡ്വ എ എം രോഹിത്തിനെ വമ്പിച്ച ഭൂരിപക്ഷം നൽകി വിജയത്തിൽ എത്തിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ ശ്രദ്ധചെലുത്തി മുന്നോട്ട് പോവാനും ദുബായിൽ ചേർന്ന ആലംകോട് പഞ്ചായത്ത് ദുബായ് കെ എം സി സി പ്രവർത്തകരുടെ യോഗം തീരുമാനിച്ചു.

പൊന്നാനി മണ്ഡലം

കെഎംസിസി പ്രസിഡന്റ് കെ എം ശംസുദ്ധീൻ യോഗം ഉത്ഘാടനം ചയ്തു.മണ്ഡലം ഭാരവാഹികളായ വി വി അഷ്‌റഫ്‌,  അഫ്നാസ് ആലംകോട്. മുസ്തഫ ചേലക്കടവ് എന്നിവർ പ്രസംഗിച്ചു,പഞ്ചായത്ത് ദുബായ് കെ എം സി സി കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ യോഗത്തിൽ വെച്ചു തെരഞ്ഞെടുത്തു.ഭാരവാഹികൾ 

പ്രസിഡന്റ് :അബൂബക്കർ ആലംകോട്,

വൈസ് പ്രസിഡന്റുമാർ : കെ വി ജലീൽ കക്കിടിപ്പുറം.,  അബൂബക്കർ കെ വി.വളയംകുളം മുഹമ്മദലി കിഴിക്കര.ജനറൽ സെക്രട്ടറി :കെ വി സൈഫുദ്ധീൻ, പള്ളികുന്ന്.ജോയിൻ സെക്രട്ടറിമാർ :ജാബിർ വളയംകുളം. ഫൈസൽ മാങ്കുളം. മുഹമ്മദ് ചിയ്യാനൂർ.ട്രഷറർ :ഷാഫിർഖാൻ കോക്കൂർ,മുഖ്യ ഉപദേഷകൻ : സി പി ഹംസ  പന്താവൂർ.യോഗത്തിൽ അബൂബക്കർ ആലംകോട് അദ്യക്ഷത വഹിച്ചു. സൈഫുദ്ധീൻ സ്വഗതവും.ഷാഫിർഖാൻ നന്ദിയും പറഞ്ഞു