20 April 2024 Saturday

പ്രതിപക്ഷം പ്രതികാരപക്ഷമായി മാറി:പി ശ്രീരാമകൃഷ്ണന്‍

ckmnews

പ്രതിപക്ഷം പ്രതികാരപക്ഷമായി മാറി:പി ശ്രീരാമകൃഷ്ണന്‍


ചങ്ങരംകുളം:പ്രതിപക്ഷം പ്രതികാരപക്ഷമായി മാറിയിരിക്കുകയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ചങ്ങരംകുളത്ത് സംഘടിപ്പിച്ച എല്‍ഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.യുഡിഎഫ് നേതാക്കള്‍ അന്നം മുടക്കികളും കിറ്റ് മുടക്കികളും ആണെന്നും ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിച്ചമച്ച് ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കണ്ടെന്നും

ഗൂഢനീക്കങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.ടി സത്യന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി വിജയന്‍ അധ്യക്ഷത വഹിച്ചു.പ്രൊഫ.എം എം നാരായണൻ, പി ജ്യോതിഭാസ് കെ കെ മണികണ്ടൻ, എൻ ഉണ്ണി, വിവി കുഞ്ഞ് മുഹമ്മദ്,എ പി പുരുഷോത്തമൻ, ആരിഫ നാസർ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു