25 April 2024 Thursday

എൽ ഡി എഫ് ചുങ്കം ലോക്കൽ കമ്മറ്റി തെരെഞ്ഞടുപ്പ് റാലിയും പൊതുസമ്മളേനവും

ckmnews

എൽ ഡി എഫ് ചുങ്കം ലോക്കൽ കമ്മറ്റി തെരെഞ്ഞടുപ്പ് റാലിയും പൊതുസമ്മളേനവും


എടപ്പാൾ: എൽ ഡി എഫ് ചുങ്കം ലോക്കൽ കമ്മറ്റി

തെരെഞ്ഞടുപ്പ് റാലിയും പൊതു സമ്മളേനവും സംഘടിപ്പിച്ചു. തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി

കെ ടി ജലീലിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ചേകനൂരിൽ നടന്ന പരിപാടി സിപിഎം ജില്ലാ കമ്മറ്റി അംഗം എ ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ തൃത്താല ബ്ലോക്ക്‌ സെക്രട്ടറി ഷെഫീഖ് മുഖ്യ പ്രഭാഷണം നടത്തി. വികസന പത്രിക പ്രകാശനവും ചേകനൂരിൽ നിന്നു നേപ്പാളിലേക്ക് സൈക്കിൾ യാത്ര നടത്തിയ അലിമോൻ ചേകനൂരിന് അനുമോദനവും  ബ്ലോക്ക് പ്രസിഡന്റ്  സി രാമകൃഷ്ണൻ നടത്തി. പൊതുയോഗം കെ പി മോഹനൻ സ്വാഗതം പറഞ്ഞു യു പി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ചുങ്കം എൽ സി സെക്രട്ടറി എസ് സുജിത്   കെ കുമാരൻ, അനീഷ് വിപി,എംഎം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.