24 April 2024 Wednesday

സോഷ്യൽ മീഡിയയിൽ വൈറലായ'സമ 'എന്ന കൊച്ചു മിടുക്കിയെ കാണാൻ ഫിറോസ് കുന്നംപറമ്പിൽ എത്തി

ckmnews



എടപ്പാള്‍:സോഷ്യൽ മീഡിയയിൽ വൈറലായ ആലത്തിയൂരിലെ 'സമ ' എന്ന കൊച്ചു മിടുക്കിയെ കാണാൻ ഫിറോസ് കുന്നംപറമ്പിൽ സമയുടെ വീട്ടില്‍ എത്തി.പ്രചരണ പരിപാടിക്കിടെ കുഞ്ഞിനെ എടുത്ത ജലീലിനോട് ‘ഫിറോസിക്ക എപ്പോഴാ വരിക, ഫിറോസിക്ക വരില്ലേ..’ എന്ന കുട്ടിയുടെ ചോദ്യത്തിന് മുന്നില്‍ ഒന്ന് പതറിയെങ്കിലും കുഞ്ഞിന്റെ നിഷ്കളങ്കമായ ചോദ്യത്തിന് പിന്നാലെ കെ.ടി ജലീലും പൊട്ടിച്ചിരിച്ചു.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.തുടര്‍ന്നാണ് ഫിറോസ് കുന്നുംപറമ്പില്‍ കുഞ്ഞിനെ കാണാന്‍ വീട്ടിലെത്തിയത്.തവനൂരിൽ ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മന്ത്രി കെ.ടി ജലീലിനെ തോൽപ്പിക്കാൻ സാമൂഹിക പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ യുഡിഎഫ് തീരുമാനിച്ചതോടെ സൈബറിടങ്ങളിലും പ്രചാരണം കൊഴുക്കുകയാണ്. ഫിറോസിനെ ട്രോളിയും കള്ളനെന്ന് വിളിച്ചുമുള്ള പ്രചാരണങ്ങൾക്കെതിരെ മറുപടിയുമായി അദ്ദേഹവും രംഗത്തെത്തി.കള്ളനാണെങ്കിൽ എന്താണ് ഇത്രനാൾ അറസ്റ്റു ചെയ്യാതിരുന്നത് എന്നായിരുന്നു ഫിറോസിന്റെ മറുചോദ്യം. ഇപ്പോൾ ഒരു കുട്ടിയും ജലീലും തമ്മിലുള്ള വിഡിയോയാണ് ഫിറോസ് അനുകൂലികൾ പങ്കിടുന്നത്.