28 March 2024 Thursday

പൊന്നാനിയിൽ യു.ഡി.എഫ് മുന്നേറ്റ ജാഥ ആരംഭിച്ചു

ckmnews



പൊന്നാനി: യു.ഡി.എഫ് സ്ഥാനാർത്ഥി എ.എം.രോഹിത്തിന്റെ പൊന്നാനി മുൻസിപ്പൽ യു.ഡി.എഫ് മുന്നേറ്റ ജാഥ കൊല്ലംപടിയിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം വി.സെയ്തു മുഹമ്മത് തങ്ങൾ ഉദ്ഘാടനം ചെയ്തു. കുഞ്ഞിമുഹമ്മത് കടവനാട് അദ്ധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി അഡ്വ:എ.എം.രോഹിത്‌ , യു.ഡി.എഫ് ചെയർമാൻ അഹമ്മത് ബാഫക്കി തങ്ങൾ, എം.വി.ശ്രീധരൻ,ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്, സുരേഷ് പുന്നക്കൽ,വി.പി.ഹുസൈൻ കോയതങ്ങൾ, കെ.പി.അബ്ദുൾ ജബ്ബാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, എം.അബ്ദുൾ ലത്തീഫ്, എം.രാമനാഥൻ, യു.മുഹമ്മത് കുട്ടി,എം.പി.നിസാർ, എൻ.പി.സേതുമാധവൻ എന്നിവർ പ്രസംഗിച്ചു.