23 April 2024 Tuesday

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെബ് സീരിസ്- സിനിമ, രണ്ടാംസ്ഥാനം നേടി 'ദൃശ്യം 2'

ckmnews

പുതിയ റെക്കോഡ് സ്വന്തമാക്കി മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2'. ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട വെബ് സീരിസ്, സിനിമകളുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനം നേടിയിരിക്കുയാണ് ചിത്രം. വോഗ് ഇന്ത്യ മാഗസിന്‍ പുറത്തു വിട്ട ലിസ്റ്റില്‍ ആണ് ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെബ് സീരിസ്, സിനിമകളുടെ ലിസ്റ്റില്‍ ദൃശ്യം 2 രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുന്നത്.

ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെബ് സീരിസ് നെറ്റ്ഫ്‌ളിക്‌സില്‍ വന്ന ടു ഓള്‍ ദി ബോയ്‌സ് ആണ്. ഈ ലിസ്റ്റില്‍ ആദ്യ പതിനൊന്നില്‍ എട്ടും നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയ വെബ് സീരീസ്, സിനിമകള്‍ ആണ്. രണ്ടെണ്ണം ആമസോണില്‍ നിന്നും ഒന്ന് ഡിസ്നി + ഹോട്സ്റ്റാറില്‍ നിന്നുമാണ്.

ദൃശ്യം 2 രണ്ടാമത് എത്തിയപ്പോള്‍ ലിസ്റ്റില്‍ ഇടം നേടിയ മറ്റ് വെബ് സീരിസുകള്‍, സിനിമകള്‍ ഇവയൊക്കെയാണ്; ഐ കെയര്‍ എ ലോട്ട് (നെറ്റ്ഫ്‌ളിക്‌സ്), മാല്‍കം ആന്‍ഡ് മേരി (നെറ്റ്ഫ്‌ളിക്‌സ്), ദി ഗേള്‍ ഓണ്‍ ദി ട്രെയിന്‍ (നെറ്റ്ഫ്‌ളിക്‌സ്), സ്‌പേസ് സ്വീപ്പര്‍സ് (നെറ്റ്ഫ്‌ളിക്‌സ്), ദി ബിഗ് ഡേ (നെറ്റ്ഫ്‌ളിക്‌സ്), ബ്ലിസ് (ആമസോണ്‍), 1962 (ഡിസ്നി+ ഹോട്ട് സ്റ്റാര്‍), ഫയര്‍ ഫ്‌ളൈ ലേന്‍ (നെറ്റ്ഫ്‌ളിക്‌സ്), ബിഹൈന്‍ഡ് ഹേര്‍ ഐസ് (നെറ്റ്ഫ്‌ളിക്‌സ്).

ഫെബ്രുവരി 19ന് ആണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഗംഭീര പ്രതികരണങ്ങള്‍ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. ആദ്യഭാഗത്തേക്കാള്‍ മികച്ചതായി രണ്ടാംഭാഗം എന്ന അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നത്. ദൃശ്യം ആദ്യഭാഗത്തെ അഭിനേതാക്കള്‍ക്കൊപ്പം മുരളി ഗോപി, ഗണേശന്‍, അഞ്ജലി നായര്‍ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തില്‍ വേഷമിട്ടു.