20 April 2024 Saturday

ആന്ധ്രപ്രദേശില്‍ ബസുകളും ട്രകും കൂട്ടിയിടിച്ച്‌ അപകടം; 5മരണം, നിരവധിപേര്‍ക്ക് പരിക്ക്

ckmnews

ആന്ധ്രപ്രദേശില്‍ ബസുകളും ട്രകും കൂട്ടിയിടിച്ച്‌ അപകടം. സംഭവത്തില്‍ അഞ്ചുപേര്‍ മരിച്ചു.

30ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധിപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. രണ്ടു ബസുകളിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് അപകടം. ആന്ധ്രപ്രദേശ് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ (എ പി എസ് ആര്‍ ടി സി) ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സുങ്കാരി പേട്ടക്ക് സമീപം ബസുകള്‍ പരസ്പരം കൂട്ടിയിടിച്ചതിന് പിന്നാലെ ഒരു ബസിന്റെ പിറകില്‍ ട്രകും വന്നിടിച്ചു.

റോഡുകള്‍ക്ക് ഇരുവശവും മാലിന്യകൂമ്ബാരം കത്തിച്ചതിന്റെ പുക നിറഞ്ഞ് കാഴ്ച മറച്ചതാണ് അപകട കാരണം. അപകടം നടന്നയുടന്‍ ആംബുലന്‍സ്, പൊലീസ്, ആര്‍ ടി സി അധികൃതരെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.