25 April 2024 Thursday

ഡോ. അശോക് ഡിക്രൂസിനെ അനുമോദിച്ചു

ckmnews


 

ചങ്ങരംകുളം:തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലസാഹിത്യ രചനാവിഭാഗം  പ്രൊഫസറും എഴുത്തുകാരനുമായ ഡോ .അശോക്ഡി ക്രൂസിനെ ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലഅനുമോദിച്ചു.അദ്ദേഹം രചിച്ചപെൻഡുലം എന്ന നോവലിന് പോഞ്ഞിക്കര റാഫി പുരസ്കാരം രാജലക്ഷ്മി പുരസ്കാരം മലയാറ്റൂർ ഉപാസന പുരസ്കാരം എന്നിവ ലഭിച്ചിരുന്നു.അനുമോദന ചടങ്ങിൽപ്രോഗ്രാം ജോ.കോഡിനേറ്റർ അഡ്വ .വി ശശികുമാർ സ്വാഗതം പറഞ്ഞു പ്രസിഡൻറ് എം എം ബഷീർ അധ്യക്ഷതവഹിച്ചു. പ്രശസ്ത കവി എടപ്പാൾ സി സുബ്രമണ്യൻ ഉദ്ഘാടനം നിർവഹിക്കുകയും ഗ്രന്ഥ കർത്താവിനെപൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി സോമൻ ചെമ്പ്രേത്ത് പുരസ്കൃത കൃതിയെ സദസ്സിന് പരിചയപ്പെടുത്തി.

കെ വി ശശീന്ദ്രൻ ടി പി മുകുന്ദൻ, എന്നിവർ വായനാനുഭവങ്ങൾ പങ്കുവെച്ചു .വൈസ് പ്രസിഡൻറ് പി.എൻകൃഷ്ണൻനമ്പൂതിരി നന്ദിപ്രകാശിപ്പിച്ചു.