29 March 2024 Friday

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണ്ണം പവന് 168 രൂപ കുറഞ്ഞ് 33,360 രൂപയാണ് ഇന്ന് ഒരു പവന്‍റെ വില

ckmnews

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണ്ണം പവന് 168 രൂപ കുറഞ്ഞ് 33,360 രൂപയാണ് ഇന്ന് ഒരു പവന്‍റെ വില. ഗ്രാമിന് 21 രൂപയാണ് കുറഞ്ഞത്. 4170 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് നല്‍കേണ്ട വില. 24 കാരറ്റിന് ഗ്രാമിന് 23 രൂപയും പവന് 184രൂപയും കുറഞ്ഞ് 36,392 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ വില. ഒരു ഗ്രാമിന് 4,549 രൂപയും.

അതേസമയം രാജ്യത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണ്ണം പവന് എട്ട് രൂപ കുറഞ്ഞ് 34,384 രൂപയാണ് വില. ഗ്രാമിന് 4,298 രൂപയും. 24കാരറ്റ് സ്വര്‍ണ്ണം പവന് 35,184 രൂപയാണ് വില. ഗ്രാമിന് 4,398 രൂപയും. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യത്ത് തലത്തില്‍ സ്വര്‍ണ്ണവിലയില്‍ ദിവസങ്ങളായി ഇടിവ് തുടരുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 24 ന് വിലയില്‍ വന്‍ വര്‍ധനവുണ്ടായെങ്കിലും വീണ്ടും കുറഞ്ഞു തുടങ്ങിയിരിക്കുകയാണ്. -

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിര്‍ണയിക്കപ്പെടുന്നത്.വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.

അതുപോലെ തന്നെ പ്രതിസന്ധിഘട്ടങ്ങളില്‍ വളരെയേറെ സഹായകമാകുന്ന നിക്ഷേപങ്ങളില്‍ ഒന്നായാണ് സ്വര്‍ണ്ണം കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിന്‍റെ ആവശ്യവും സമീപകാലത്തായി വര്‍ധിച്ചിട്ടുണ്ട്. സ്വര്‍ണ്ണ നിക്ഷേപത്തില്‍ ആളുകള്‍ക്ക് താത്പ്പര്യം വര്‍ധിച്ചതോടെ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ സ്വര്‍ണ്ണം 15% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.