25 April 2024 Thursday

ജില്ലാ അതിര്‍ത്തിയില്‍ നിര്‍ത്താതെ പോയ ചരക്ക് ലോറികള്‍ പിടികൂടി

ckmnews


കടവല്ലൂര്‍:തൃശൂര്‍ - മലപ്പുറം ജില്ലാ അതിര്‍ത്തിയായ കടവല്ലൂരിൽ  പരിശോധനക്കിടെ നിര്‍ത്താതെ ഓടിച്ച് പോയ മൂന്ന് ലോറികള്‍ കുന്നംകുളം പോലീസ് പിടികൂടി.ജില്ലാ അതിര്‍ത്തിയായ കടവല്ലൂരില്‍ പോലീസ്  പരിശോധനക്കായി കൈകാണിച്ചിട്ടും  ലോറികള്‍ നിര്‍ത്താതെ പോരുകയായിരുന്നു. തുടര്‍ന്ന് കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയും പോലീസ് ടൗണില്‍വെച്ച് ലോറികള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മഹാരാഷ്ട രജിസ്ട്രഷനിലുള്ള ലോറിയില്‍ തൃശൂരിലേക്ക് സവാളയുമായി പോകുകയാണെന്നാണ് ലോറിയിലുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞത്.