18 April 2024 Thursday

ചികിത്സയില്‍ കഴിഞ്ഞ മാറഞ്ചേരി സ്വദേശിയായ 15 കാരി മരിച്ചു

ckmnews

ചികിത്സയില്‍ കഴിഞ്ഞ മാറഞ്ചേരി സ്വദേശിയായ 15 കാരി മരിച്ചു


എരമംഗലം:ചികിത്സയില്‍ കഴിഞ്ഞ മാറഞ്ചേരി സ്വദേശിയായ 15 കാരി  മരിച്ചു.മാറഞ്ചേരി എംജി റോഡില്‍ താമസിക്കുന്ന പുക്കയിൽ രാജൻ ഗിരിജ ദമ്പതികളുടെ മകൾ കൃഷ്ണപ്രിയ (15) ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.മാറഞ്ചേരി GHSS ലെ വിദ്യാർത്ഥിയാണ്.അർബുദ രോഗത്തെത്തുടർന്ന് ആര്‍സിസി യിൽ ചികിത്സയിലായിരുന്നു.ചികിത്സക്കായി നാട്ടുകാർ സഹായ സമിതി രൂപീകരിച്ച് പ്രവർത്തനത്തിലായിരുന്നു.പ്രജിത, ജോതിഷ് എന്നിവർ സഹോദരങ്ങളാണ്.സംസ്കാരം നാളെ ( തിങ്കളാഴ്ച) രാവിലെ 9 മണിക്ക് പൊന്നാനി ഭദ്രാംകുളങ്ങര ശ്മശാനത്തിൽ നടക്കും