29 March 2024 Friday

പ്രവാസി കൂട്ടായ്മ പ്രവാസം പള്ളിക്കര യുടെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണ പുനരുദ്ധാരണം നടത്തി

ckmnews

പ്രവാസി കൂട്ടായ്മ പ്രവാസം പള്ളിക്കര യുടെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണ പുനരുദ്ധാരണം നടത്തി


ചങ്ങരംകുളം:പള്ളിക്കര തെക്കുമുറി പ്രവാസി കൂട്ടായ്മ പ്രവാസം പള്ളിക്കര യുടെ ആഭിമുഖ്യത്തിൽ ഉപയോഗശൂന്യമായി രുന്ന കുടിവെള്ളവിതരണ സംവിധാനം ഫിൽറ്റർ സ്ഥാപിച്ചുകൊണ്ട് പരിസരവാസികൾക്ക് ഉപയോഗിക്കാൻ സാധിക്കുംവിധം പുനരുദ്ധാരണം നടത്തി.പള്ളിക്കര തെക്കുമുറി യിലെ മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രവാസി കൂട്ടായ്മ കെവി.അബ്ദുൽ ഹമീദ് പ്രസിഡണ്ടും കെഎം. യാഹു യുദ്ദീൻ സെക്രട്ടറിയും.ഷൗക്കത്തലി ട്രഷററുമായ കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.പ്രദേശത്തെ രാഷ്ട്രീയ നേതാക്കന്മാരുടെ യും മഹല്ല് കമ്മറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പ്രവാസം പള്ളിക്കര യുടെ പ്രവർത്തകരായ.അർഷാദ് ഇവി ശിഹാബ് കെഎച്ച് മൊയ്തീൻ കെവി എന്നിവർ പദ്ധതി നാടിന് സമർപ്പിച്ചു.