08 December 2022 Thursday

രോഹിതിൻ്റെ വിജയത്തിനായി ദുബൈയിൽ കെ.എം.സി.സി.വോട്ടു കാമ്പയിൻ ആരംഭിച്ചു

ckmnews

രോഹിതിൻ്റെ വിജയത്തിനായി ദുബൈയിൽ കെ.എം.സി.സി.വോട്ടു കാമ്പയിൻ ആരംഭിച്ചു


ദുബൈ: പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: എ.എം.രോഹിതിൻ്റെ ചരിത്രം വിജയം ഉറപ്പിക്കാൻ പൊന്നാനി മണ്ഡലം കെ.എം.സി.സി.യുടെ വോട്ടു കാമ്പയിന് ദുബൈയിൽ തുടക്കമായി.പൊന്നാനി മണ്ഡലത്തിലെ പ്രവാസികളെ അവരുടെ താമസസ്ഥലത്തും,ജോലി സ്ഥലങ്ങളിലും നേരിട്ടെത്തി സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന കൈമാറിയാണ് വോട്ടു കാമ്പയിൻ നടത്തുന്നത്.ബർ ദുബൈയിൽ വെച്ചു ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി ജന:സെക്രട്ടറി പി.വി.നാസർ ഉദ്ഘാടനം നിർവ്വഹിച്ചു.അഴിമതിയും,സ്വജനപക്ഷപാതവും നിറഞ്ഞാടി കേരളീയ സംസ്കാരത്തെ മലീന സമാക്കിയ ഇടത് ഭരണത്തിന് അന്ത്യം കുറിക്കാൻ,കോവിഡിൻ്റെ ഭയാനകമായ കാലത്ത് പ്രവാസികളെ രോഗവ്യാപാരികളെന്ന അധിക്ഷേപം നടത്തിയ കേരള മുഖ്യൻ പിണറായി വിജയന് അർഹിക്കുന്ന മറുപടി നൽകാൻ മുഴുവൻ പ്രവാസി കുടുംബങ്ങളുടെ വോട്ടുകൾ യു.ഡി.എഫിന് നൽകണമെന്ന സന്ദേശമാണ് ഈ വോട്ടു കാമ്പയിൻ നൽകുന്നതെന്ന് പി.വി.നാസർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.


കെ.എം.സി.സി.നേതാക്കളായ മൊയ്തീൻ പൊന്നാനി,ഷാഫി മാറഞ്ചേരി, ഒ.ഒ.അബൂബക്കർ,അക്ബർ തെക്കേപ്പുറം,അബൂബക്കർ ആലംങ്കോട്, സി.പി.ഹംസ,നാസി പൊന്നാനി എന്നിവർ നേതൃത്വം നൽകി.ബർ ദുബൈ ഏരിയയിൽ നിരവധി പേരെ നേരിൽ കണ്ട് വോട്ടു അഭ്യർത്ഥന നടത്തി.വരും ദിവസങ്ങളിൽ ദുബൈയിലെ വിവിധ ഏരിയകളിലായി കൂടുതൽ പ്രവാസികളെ നേരിൽ കണ്ട് വോട്ടു അഭ്യർത്ഥന നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.

ckmnews