25 April 2024 Thursday

പാതയോരങ്ങളിൽ മുഴുവൻസമയ നിരീക്ഷണ ക്യാമറകൾ ഒരുങ്ങുന്നു

ckmnews

പാതയോരങ്ങളിൽ മുഴുവൻസമയ നിരീക്ഷണ ക്യാമറകൾ ഒരുങ്ങുന്നു


ചങ്ങരംകുളം:സംസ്ഥാന പാതയിലും ദേശീയപാതയിലും 

മുഴുവൻസമയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി കേരള പോലീസ്.അതാത് ജില്ലാ പോലീസ് മേധാവികൾക്ക് മുന്നിൽ 

പാതയിലൂടെ കടന്ന് പോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ എത്തിക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.കുറ്റിപ്പുറം ചൂണ്ടൽ സംസ്ഥാനപാതയിൽ 

പലഭാഗങ്ങളിലും ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.ആദ്യഘട്ടത്തിൽ ജില്ലാ അതിർത്തിയായ 

കടവല്ലൂർ പാടത്താണ് 

നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് കഴിഞ്ഞത്.അമിത വേഗത്തിൽ പോകുന്ന വാഹനങ്ങളെ പിടികൂടാനായി സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾക്ക് പുറമെയാണ് പുതിയ പദ്ധതി. ഇത് പ്രാവർത്തികമാകുന്നതോടെ 

സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന മുഴുവൻ വാഹനങ്ങളുടെയും വിവരങ്ങൾ അധികൃതരുടെ മുന്നിലെത്തും.