24 April 2024 Wednesday

ആവേശം നിറച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിൻ്റെ പര്യടനം

ckmnews

ആവേശം നിറച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിൻ്റെ പര്യടനം


എടപ്പാള്‍:ആവേശം നിറച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിൻ്റെ പര്യടനം തുടരുന്നു.രാവിലെ വലിയ പാലത്തു നിന്നാണ് പര്യടനം ആരംഭിച്ചത്.പര്യടനത്തിനിടെ എടപ്പാൾ പൊന്നാഴിക്കരയിലെ കുടുംബയോഗത്തിൽ ഡിസിസി പ്രസിഡൻറ് ആര്യാടൻ ഷൗക്കത്ത് പ്രസംഗിച്ചു.പ്രളയക്കെടുതിയിൽ അകപ്പെട്ട നിലമ്പൂരിലെയും കവളപ്പാറയിലെയും ജനങ്ങൾക്ക് കാരുണ്യ ഭവനങ്ങൾ ഒരുക്കിക്കൊടുത്ത ഫിറോസ് കുന്നംപറമ്പിൽ തവനൂരിൻ്റെ സൗഭാഗ്യമാണെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.കുടുംബയോഗത്തിൽ ഗായകൻ എടപ്പാൾ ബാപ്പു, പ്രമുഖ നാട്ടുവൈദ്യൻ വേലു വൈദ്യർ എന്നിവർ ഫിറോസ് കുന്നംപറമ്പിലിനൊപ്പം പങ്കു ചേർന്നു.