29 March 2024 Friday

ആവേശം വിതറി കാല്‍നടയായി വോട്ട് ചോദിച്ച് എഎം രോഹിത്ത് ആലംകോട് പഞ്ചായത്തില്‍

ckmnews

ആവേശം വിതറി കാല്‍നടയായി വോട്ട് ചോദിച്ച് എഎം രോഹിത്ത് ആലംകോട് പഞ്ചായത്തില്‍


ചങ്ങരംകുളം:പ്രവര്‍ത്തകര്‍ക്കൊപ്പം ആലംകോട് പഞ്ചായത്തില്‍ കാല്‍നടയാത്ര ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം.ഞായർ കാലത്ത് 8 മണിക്ക് കാളാച്ചാലില്‍ നിന്ന് തുടക്കം കുറിച്ച കാല്‍നട ജാഥ വൈകിയിട്ട് 6 മണിയോടെ കോക്കൂരില്‍ സമാപിക്കും.കാല്‍നടയായി ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് 40 ഓളം പ്രദേശങ്ങളില്‍ സ്വീകരണം ഏറ്റ് വാങ്ങിയാണ് സമാപനം.സിദ്ധിക്ക് പന്താവൂര്‍,പിപി യൂസഫലി,ഷാനവാസ് വട്ടത്തൂര്‍ പിടി കാദര്‍,മറ്റു യുഡിഎഫിന്റെ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും എഎം രോഹിത്തിന്റെ കാല്‍നട പ്രചരണത്തില്‍ പങ്കാളികളാവുന്നുണ്ട്.