18 April 2024 Thursday

ഭീതിയിലാഴ്ത്തി നടുവട്ടത്ത് വീണ്ടും അജ്ഞാത ജീവിയുടെ കോഴിക്കുരുതി

ckmnews

ഭീതിയിലാഴ്ത്തി നടുവട്ടത്ത് വീണ്ടും അജ്ഞാത ജീവിയുടെ കോഴിക്കുരുതി


എടപ്പാൾ:കോഴി കർഷകരെ ഭീതിയിലാഴ്ത്തി നടുവട്ടത്ത് വീണ്ടും അജ്ഞാത ജീവിയുടെ കോഴിക്കുരുതി.നാലു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രണ്ടു വീട്ടുകാർക്കാണ് പതിനെട്ട് കോഴികളെ നഷ്ടപ്പെട്ടത്.കഴിഞ്ഞ ചൊവ്വാഴ്ച പത്താം വാർഡിൽ പെട്ട നാലു വീട്ടുകാരുടെ ഇരുപത്തിയഞ്ച് കോഴികളെ തെരുവുനായ്ക്കൾ ആക്രമിച്ചു കൊന്നിരുന്നു.ചെമ്പേല വളപ്പിൽ ബാവ, കുറിഞ്ഞിലായിൽ

ഷാജിദ് എന്നിവരുടെ വീട്ടിലെ പതിനെട്ട് കോഴികളെയാണ് ഇന്നലെയും മിനിഞ്ഞാന്നുമായി വകവരുത്തിയത്.രണ്ടു വീട്ടിലും മരക്കൂട് കടിച്ചു പൊളിച്ചാണ് കോഴികളെ പിടികൂടിയത്.രണ്ട് വലിയ നായ്ക്കളാണ് തൻ്റെ വീട്ടിൽ എത്തി ആക്രമണം നടത്തിയതെന്ന് ഷാജിദ് പറയുന്നു. എന്നാൽ, ബാവയുടെ വീട്ടിൽ കൊല്ലപ്പെട്ട കോഴികളുടെ തലയറുക്കപ്പെട്ടതും കുടിൻ്റെ പരിസരത്ത് നായ്ക്കളേക്കാൾ വലിയ ജീവിയുടെ കാൽപാദം കാണപ്പെട്ടതും ആക്രമണത്തിനു പിന്നിൽ ഏതോ അജ്ഞാത ജീവിയുടെ സാന്നിധ്യത്തെ സംശയിക്കുന്നു.പ്രദേശത്ത് കൂടെക്കൂടെയുള്ള ജീവികളുടെ ആക്രമണത്തിൽ കോഴി കർഷകർ ഭീതിയിലാണ്.പ്രതിരോധവും നഷ്ടപരിഹാരവും തേടി അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ് കോഴിക്കുരുതിൽ സങ്കടപ്പെട്ടു കഴിയുന്നവർ