24 April 2024 Wednesday

എടപ്പാൾ സോപാനം പഞ്ചവാദ്യം സ്‌കൂൾ പുറത്തിറക്കുന്ന ചരിത്രശേഖരണം അവസാനഘട്ടത്തിൽ

ckmnews

എടപ്പാൾ സോപാനം പഞ്ചവാദ്യം സ്‌കൂൾ പുറത്തിറക്കുന്ന ചരിത്രശേഖരണം അവസാനഘട്ടത്തിൽ


എടപ്പാൾ:എടപ്പാളിൽ കേരളീയ വാദ്യകലകളുടെ നാലുനൂറ്റാണ്ടുകൾ രേഖപ്പെടുത്താനായി എടപ്പാൾ സോപാനം പഞ്ചവാദ്യം സ്‌കൂൾ പുറത്തിറക്കുന്ന ചരിത്രശേഖരണം അവസാനഘട്ടത്തിലെത്തിയതായി ഭാരവാഹികൾ അറിയിച്ചു. ഷഡ്കാല ഗോവിന്ദമാരാർ മുതൽ ഇന്നത്തെ തലമുറക്കാരെവരെ ഉൾപ്പെടുത്തി അവരുടെ ചരിത്രത്തോടൊപ്പം കേരളീയ വാദ്യകലകളുടെ ഉദ്‌ഭവവും ചരിത്രവും അനാവരണംചെയ്യുകയെന്ന ദൗത്യമാണ് സോപാനം ഏറ്റെടുത്തിട്ടുള്ളത്.


എടപ്പാളിൽ ഇതിനകം തന്നെ അയ്യായിരത്തോളം കലാകാരൻമാരുടെ വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞു. ചരിത്രശേഖരണം 5000 പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനവും പാനയാശാൻ ആലങ്കോട് ഗോവിന്ദൻകുട്ടി നായർ സ്മാരക ഗുരുപ്രണാമം പുരസ്‌കാര സമർപ്പണവും നാളെ രാവിലെ 10-ന് സോപാനം സ്‌കൂളിൽ നടക്കും.