28 March 2024 Thursday

BDK തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും SKSSF പാണ്ടിമുറ്റം ശാഖ യും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി

ckmnews

BDK തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും SKSSF പാണ്ടിമുറ്റം ശാഖ യും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി


എടപ്പാള്‍:ബിഡികെ  തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും SKSSF പാണ്ടിമുറ്റം ശാഖ യും സംയുക്തമായി 27.3.21 ശനിയാഴ്ച പെരിന്തൽമണ്ണ  ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ പാണ്ടിമുറ്റത്ത് നടത്തിയ രക്തദാന ക്യാമ്പിൽ 45 പേർ രെജിസ്റ്റർ ചെയ്തു അതിൽ 34 പേർ രക്തം ദാനം ചെയ്തു. SKSSF പാണ്ടിമുറ്റം ശാഖ അംഗങ്ങളായ ശിഹാബ്, ഫാരിസ്, ശരീഫ്, നൗഷാദ്, ജംഷീർ,ബി ഡി കെ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് താനൂർ, തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ്‌ അജ്മൽ വലിയൊറ, വൈസ് പ്രസിഡന്റ് അഫ്സൽ മൂന്നിയൂർ, ജോയിന്റ് സെക്രട്ടറി സനൂപ് തെയ്യാല, ഉസ്മാൻ വെള്ളിയാമ്പുറം, വുമൺസ് വിംഗ് അംഗങ്ങൾ ആയ ഹരിത, ഷഹ്‌മ കൊടിഞ്ഞി, സഫ കൊടിഞ്ഞി, ഫാത്തിമ നഹാൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.