25 April 2024 Thursday

ഡോ:കെ.ടി.ജലീലിൻ്റെ രണ്ടാം ഘട്ട പ്രചരണ പരിപാടികൾക്ക് ഉജ്ജ്വല തുടക്കം

ckmnews

ഡോ:കെ.ടി.ജലീലിൻ്റെ രണ്ടാം ഘട്ട പ്രചരണ പരിപാടികൾക്ക് ഉജ്ജ്വല തുടക്കം


എടപ്പാൾ: തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീലിൻ്റെ രണ്ടാം ഘട്ട പ്രചരണ പരിപാടികൾക്ക് ഉജ്ജ്വല തുടക്കം. തൃപ്രങ്ങോട് പഞ്ചായത്തിലായിരുന്നു ശനിയാഴ്ച രാവിലെ പ്രചരണ പരിപാടികൾ നടന്നത്. മേടമ്മൽ, ചമ്പാല, കോലൂപാലം, പൊയ്ലിശ്ശേരി ,പൂഴികുന്ന്, പാവേലിക്കര ,കൈനിക്കര ,പരത്തേരി ,തൃപ്രങ്ങോട് ആലത്തിയൂർ, മലയങ്ങാടി, അമ്പലപടി എന്നിവടങ്ങളിലെ സ്വീകരണ പരിപാടികളിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.തൃപ്രങ്ങോട് പഞ്ചായത്ത് എൽ ഡി എഫ് നേതാക്കളായ കെ.നാരായണൻ, കെ.ഫിറോസ്, മുനീർ പി തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. ഉച്ചക്ക് ശേഷം മംഗലം പഞ്ചായത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി സംസാരിച്ചു.