19 April 2024 Friday

രോഗമുക്തിയിലേക്ക് മലപ്പുറം ജില്ല; കോവിഡ് ബാധിച്ച എല്ലാവരുടെയും അസുഖം മാറി

ckmnews


രോഗമുക്തിനേടി 5 പേർ വീട്ടിലേക്ക് മടങ്ങി; പുതുതായി ഒരാളുടെ ഫലം കൂടി നെഗറ്റീവ്  വൈകാതെ അയാളും വീട്ടിലേക്ക് മടങ്ങും 




മലപ്പുറം: ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അഞ്ച് പേർ രോഗമുക്തി നേടി ഇന്ന് ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങി. ബാക്കി ഉണ്ടായിരുന്ന ഒരാളുടെ ഫലം കൂടി നെഗറ്റീവ് ആയതോടെ ജില്ലയിൽ കോവിഡ് ബാധിച്ച എല്ലാവരുടെയും അസുഖം മാറി. കോവിഡ് ബാധയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രയിൽ

ചികിത്സയിൽ കഴിഞ്ഞിരുന്ന 6 പേരിൽ 5 പേരും വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രാവിലെ പത്തരയോടെ കൂടി ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങി. മലപ്പുറം ജില്ല വീണ്ടും ചരിത്രമെഴുതി. വേങ്ങര കൂരിയാട് സ്വദേശി മടപ്പള്ളി അബ്ബാസ് .തിരൂര്‍ തെക്കന്‍ പുല്ലൂര്‍ സ്വദേശി ചീനിക്കല്‍ ഷറഫുദ്ദീന്‍ നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി പള്ളിക്കല്‍ സനീം അഹമ്മദ് വേങ്ങര കണ്ണമംഗലം സ്വദേശി കല്ലുപറമ്പന്‍ സുലൈഖ. മമ്പുറം വെട്ടം ബസാര്‍ സ്വദേശി നെരിക്കൂല്‍ സാജിദ എന്നിവരാണ് വിദഗ്ധ ചികിത്സയ്ക്കും നിരന്തര പരിശോധനകള്‍ക്കും ശേഷം രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. കൈവിട്ടു പോകുമെന്നു കരുതിയ ജീവിതം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് 5 പേരും. ആരോഗ്യ വകുപ്പ് ഒരുക്കിയ പ്രത്യേക 108 ആംബുലന്‍സുകളിലാണ് അഞ്ച് പേരും വിടുക്കളിലേക്ക് യാത്രയായത്. പുതുതായി നെഗറ്റീവ് ആയ ആൾ ഉടൻതന്നെ വീട്ടിലേക്കയച്ചാൽ  കോവിഡ് രോഗമുക്തി

ജില്ല എന്ന് പ്രഖ്യാപിക്കാൻ ആകും