20 April 2024 Saturday

തിരഞ്ഞെടുപ്പ്:ജില്ലാ അതിർത്തിയിൽ പഴുതടച്ച വാഹന പരിശോധന

ckmnews

തിരഞ്ഞെടുപ്പ്:ജില്ലാ അതിർത്തിയിൽ പഴുതടച്ച വാഹന പരിശോധന


ചങ്ങരംകുളം: കുറ്റിപ്പുറം ചൂണ്ടൽ സംസ്ഥാന പാതയിൽ

വാഹന പരിശോധന ശക്തമാക്കി പോലീസ്. മലപ്പുറം തൃശ്ശൂർ ജില്ലാ അതിർത്തിയായ 

കടവല്ലൂരിലാണ് പഴുതടച്ച വാഹന പരിശോധനകളുമായി നിയമ പാലകർ രംഗത്തുള്ളത്.

 ചങ്ങരംകുളം പോലീസും 

ദ്രുതകർമ്മ സേനയും സംയുക്തമായാണ് പരിശോധന തുടരുന്നത്. 

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 

അനധികൃത പണമിടപാടുകളും ലഹരിമരുന്നുകളുടെയും ഉൽപ്പന്നങ്ങളുടെയും 

ഒഴുക്കുകൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് 

പോലീസിൻ്റേയും 

മറ്റ് സേനാംഗങ്ങളുടെയും നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരിക്കുന്നത്.

ശനിയാഴ്ച കാലത്ത് നടന്ന പരിശോധനകൾക്ക് ചങ്ങരംകുളം എസ് ഐ ഖാലിദ് എ  നേതൃത്വം നൽകി.

പോലീസിനെ കൂടാതെ 

ഇലക്ഷൻ സ്പെഷ്യൽ സ്ക്വാഡും

സംസ്ഥാനപാതയിൽ 

പരിശോധന ശക്തമാക്കിയിട്ടുണ്ട്