24 April 2024 Wednesday

പൊന്നാനി ചലച്ചിത്ര മേളയുടെ വേദിയിൽ ശ്രദ്ധനേടി തത്സമയ ചിത്രരചന

ckmnews


പൊന്നാനി:കാണികളുടെ മനം നിറച്ച് പൊന്നാനി ചലച്ചിത്ര മേളയുടെ വേദിയിൽ തത്സമയ ചിത്രരചനാ. പൊന്നാനിയുടെ ചിത്രകാരൻ ഗ്രീഷൻ ഭട്ടത്തിരിപ്പാടാണ് തത്സമയ ചിത്രരചനാ പ്രദർശനം നടത്തിയത്. പൊന്നാനി  ചലച്ചിത്ര മേളയുടെ വെളിയംകോട്  എം ടി എം കോളേജ് വേദിയിലായിൽ സമാപന ചടങ്ങിന് മുന്നോടിയായിട്ടാണ് പരിപാടി നടന്നത്.  കുട്ടിക്കാലവും കടലും ഇടകലർന്ന ഓർമ്മ ചിത്രമാണ് ഭട്ടതിരിപ്പാട് വേദിയിൽ വരച്ചത്.ഗണപതി പെരിയംക്കൊട് എന്ന ചിത്രകാരൻ്റെ ശിക്ഷണത്തിലാണ് ഗ്രീഷൻ ഭട്ടത്തിരിപ്പാട് ചിത്രകല അഭ്യസിച്ചത്. ത്യശൂർ ജില്ലയിലെ  പുന്നയൂർകുളം സ്വദേശിയാണ് ഇദ്ദേഹം.  കൊച്ചി ബിനാലെയിലുൾപ്പടെ    ഇദ്ദേഹത്തിൻ്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗിരിഷൻ ഭട്ടതിരിപാടിൻ്റെ  ചിത്രങ്ങളുടെ പ്രദർശനം ചലച്ചിത്ര മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. പ്രകൃതിയുടെ വിവിധാഭാവങ്ങൾ ആസ്പദമാക്കി  മുപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്