16 April 2024 Tuesday

കരിങ്കല്ലത്താണിയിൽ പ്രഭാത സവാരിക്കിറങ്ങിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍

ckmnews

കരിങ്കല്ലത്താണിയിൽ പ്രഭാത സവാരിക്കിറങ്ങിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ 


ചങ്ങരംകുളം:കരിങ്കല്ലത്താണിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി.പ്രഭാത സവാരിക്കിറങ്ങിയ കരിങ്കല്ലത്താണി കാഞ്ഞിരമുക്ക് സ്വദേശി വാലിപ്പറമ്പിൽ അമൽ (22)നെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കാഞ്ഞിരമുക്ക് അത്താണിക്ക് സമീപം റോഡരികിൽ ഒരാൾ വീണു കിടക്കുന്നുവെന്ന വാർത്തയറിഞ്ഞെത്തിയ പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി ഇവരെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.പൊന്നാനി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ട നടപടിക്രമങ്ങൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.