25 April 2024 Thursday

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


തിരൂര്‍:അമിഗോസ്  ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്  BDK തിരൂർ താലൂക്ക് കമ്മിറ്റിയും തിരൂർ ഗവ: ബ്ലഡ് ബാങ്കും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.മനാറുൽ ഇസ്ലാം മദ്രസ കേലംകുളത്ത് വെച്ച് നടന്ന  ക്യാമ്പിൽ 56  പേർ രജിസ്റ്റർ ചെയ്യുകയും 41 പേർ  രക്തദാനം നൽകുകയും ചെയ്തു.   തിരൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ: ഫാത്തിമാ നസ്രിൻ ഉദ്ഘാടനം ചെയ്തു. കോഴിച്ചെന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് സെക്രട്ടറി മുസ്തഫ മാസ്റ്റർ , BDK തിരൂർ താലൂക്ക് സെക്രട്ടറി  സുഹൈൽ പെരുമാൾ,ജോയിൻ സെക്രട്ടറി ഉബൈദ് വൈലത്തൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അമിഗോസ് ക്ലബ്ബ് ജോ.സെക്രട്ടറി പി. മുനീർ സ്വഗതവും ഒ.കെ സഹൽ അധ്വക്ഷതയും വഹിച്ചു.