19 April 2024 Friday

ആലംകോട് സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ckmnews

ആലംകോട് സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


ചങ്ങരംകുളം:ആലംകോട് സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ആലംകോട് കക്കാട്ട് പറമ്പില്‍ മണിയുടെ മകന്‍ ബിബിന്‍ ദാസ് (30)നെയാണ് വീടിനടുത്ത് ആള്‍താമസമില്ലാത്തവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വെള്ളിയാഴ്ച ഉച്ചയോടെ ബിബിന്‍ ദാസിനെ വീട്ടില്‍ നിന്ന് കാണാതായിരുന്നു.വൈകുന്നേരം 6 മണിയോടെ കുടുംബ ക്ഷേത്രത്തില്‍ വിളക്ക് വെക്കാന്‍ പോയവരാണ് വീടിന് മുന്നില്‍ തൂങ്ങിയ നിലയില്‍ ബിബിന്‍ദാസിനെ കണ്ടത്.തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കണ്‍സക്ഷന്‍ ജോലിക്കാരനായ ബിബിന്‍ദാസ് അവിവാഹിതനാണ്.അമ്മ തങ്കമണി,സഹോദരങ്ങള്‍ ബീന, ബിനീഷ.മൃതദേഹം  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച  വീട്ടുവളപ്പില്‍ സംസ്കരിക്കും