23 April 2024 Tuesday

സമ്പാദ്യ കുടുക്ക ദുരിതാശ്വാസ നിധിയിലേക്ക് സമ്മാനിച്ച ഹെന്ന സാറക്ക് കുറ്റിപ്പുറം പോലീസിന്റെ പിറന്നാള്‍ സമ്മാനം

ckmnews


കുറ്റിപ്പുറം:സമ്പാദ്യ കുടുക്കയും പിറന്നാള്‍ ഡ്രസ്സ് വാങ്ങാന്‍ ഉമ്മ നല്‍കിയ 2000 രൂപയും ഒരു ജോഡി സ്വര്‍ണ്ണ കമ്മലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ഹെന്ന സാറ എന്ന  അഞ്ചാം ക്ളാസുകാരിക്ക് കുറ്റിപ്പുറം പോലീസിന്റെ പിറന്നാള്‍ സമ്മാനം.പൈങ്കണ്ണൂര്‍  കൂരിപറമ്പില്‍ ഹംസ – ഷെമീമ ദമ്പതികളുടെ മകളും വളാഞ്ചേരി ടിആര്‍കെ എഎല്‍പി സ്കൂളിലെ അഞ്ചാം  ക്ളാസ് വിദ്യാര്‍ത്ഥിയുമായ  ഹെന്ന സാറയാണ് ഇത്തവണ കുറ്റിപ്പുറം സ്റ്റേഷനിലെ പോലീസുകാര്‍ക്കൊപ്പം കേക്ക് മുറിച്ച് ജന്മദിനം  ആഘോഷിച്ചത്.കുറ്റിപ്പറം പോലീസ് സമ്മാനമായി നല്‍കിയ കേക്ക് മുറിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയുമാണ് ഈ മിടുക്കിയുടെ ജന്മദിനം കൊണ്ടാടിയത്.വിദേശത്തുളള ഹെന്നാ സാറയുടെ പിതാവ് ഹംസ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഇന്ന് മകളുടെ ജന്മദിനം ആണെന്നും മകളുടെ സമ്പാദ്യകുടുക്കയും പിറന്നാള്‍ ഡ്രസ്സ് വാങ്ങാനുള്ള തുകയും കമ്മലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ മകള്‍ക്ക് ആഗ്രഹമുണ്ടെന്നും ഉദ്ധ്യോഗസ്ഥരെ അറിയിച്ചതോടെയാണ് കുറ്റിപ്പുറം സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍  സികെ നാസര്‍,സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് കെആര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കുറ്റിപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥര്‍ ഹെന്നാ സാറയുടെ വീട്ടിലെത്തി എത്തി ബര്‍ത്ത്ഡേ കേക്ക് സമ്മാനിക്കുകയും ആശംസകള്‍ അറിയിക്കുകയും ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവന കൈപ്പറ്റുകയും ചെയ്തത്.