20 April 2024 Saturday

പെട്രോളില്ലാത്ത വണ്ടിയാണ് മുഖ്യമന്ത്രി ഓടിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത് വണ്ടി സ്റ്റാര്‍ട്ട് ആവാന്‍ ആദ്യം പെട്രോള്‍ നിറക്കണം:രാഹുല്‍ ഗാന്ധി

ckmnews

പെട്രോളില്ലാത്ത വണ്ടിയാണ് മുഖ്യമന്ത്രി ഓടിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത് വണ്ടി സ്റ്റാര്‍ട്ട് ആവാന്‍ ആദ്യം പെട്രോള്‍ നിറക്കണം:രാഹുല്‍ ഗാന്ധി 


പൊന്നാനി:പെട്രോളില്ലാത്ത വണ്ടിയാണ് മുഖ്യമന്ത്രി ഓടിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്നും വണ്ടി സ്റ്റാര്‍ട്ട് ആവാന്‍ ആദ്യം പെട്രോള്‍ നിറച്ച് കൊടുക്കുകയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി.ജനങ്ങള്‍  സാമ്പത്തികമായി ഉയരണം അതിനാണ്  യുഡിഎഫ് സര്‍ക്കാര്‍ ന്യായ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ധേശിക്കുന്നത്.ഓരോ കുടുംബത്തിനും വര്‍ഷം 72000 രൂപ എക്കൗണ്ടില്‍ നിക്ഷേപിക്കും.പണം ജനങ്ങള്‍ ഇവിടെ തന്നെ ചിലവഴിക്കും അത് പൊതുവിപണിയെ ഉയര്‍ത്തും കൂടുതല്‍ ഉല്‍പാദനവും വിപണവും നടക്കും കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കും.മറ്റു മേഖലയില്‍ കേരളം കൈവരിച്ച നേട്ടം ഈ വഴിയിലും നമുക്ക് കൈവരിക്കാനാവും.അത് പിന്നീട് രാജ്യം മുഴുവന്‍ നടപ്പിലാക്കണം അതിന്  കോണ്‍ഗ്രസ്സ് അധികാരത്തില്‍ വരണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


കേരളത്തിൽ ജോലി ലഭിക്കാൻ ഇടതുപക്ഷത്തിൻ്റെ ആളായാൽ മതി എന്നാണ് അവസ്ഥ.അർഹരായ ചെറുപ്പക്കാർക്ക് ജോലി നൽകാത്ത കേരളത്തിൽ അനര്‍ഹരായ സ്വന്തക്കാരെ മാത്രം തിരുകിക്കയറ്റുന്ന അവസ്ഥയാണ്.ജനങ്ങളുടെ ആവശ്യം ജനങ്ങളോട് തന്നെ ചോദിച്ചറിഞ്ഞ ശേഷമാണ് കോൺഗ്രസ് പ്രകടനപത്രിക തയ്യാറാക്കിയത്.വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാൻ ന്യായ് പദ്ധതിയിലൂടെ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപയും പെന്‍ഷന്‍ തുക മാസം 3000 രൂപയും നല്‍കും.പദ്ധതികള്‍ നടപ്പിലാവുന്നതോടെ ഇന്ത്യക്ക് കേരളം മാതൃകയാവണം.രാഹുൽ പറഞ്ഞു.യോഗത്തിൽ രാഹുലിൻ്റ  പ്രസംഗം വേണുഗോപാലാണ്  പരിഭാഷപ്പെടുത്തിയത് .സ്ഥാനാർത്ഥികർക്ക് വോട്ട് അഭ്യർത്ഥിച്ചാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.യോഗത്തിൽ ഇടി മുഹമ്മദ്  ബഷീർ, രോഹിത്, ഫിറോസ്, അഷറഫ് കോക്കൂർ, പി ടി അജയ് മോഹൻ, എ പി അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത്, വേണുഗോപാൽ.സാദികലി രാങ്ങാട്ടൂർ തുടങ്ങിയവർ സംസാരിച്ചു.