KL
സിനിമാ-നാടക നടന് പി സി സോമന് അന്തരിച്ചു
തിരുവനന്തപുരം ; സിനിമാ-നാടക നടന് പി സി സോമന് (81)അന്തരിച്ചു. പുലര്‍ച്ചെ നാലു മണിക്കായിരുന്നു അന്ത്യം.മൂന്നൂറില്‍പ്പരം നാടകങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അഭിനയിച്ചിട്ടുള്ള പി സി സോമന് അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലൂടെ ശ്രദ്ധ നേടി.
സ്വയംവരം ആയിരുന്നു ആദ്യ സിനിമ. മലയാളം ദൂരദര്‍ശന്റെ ആദ്യ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരനായിരുന്നു.
ഗായത്രി, കൊടിയേറ്റം, മുത്താരംകുന്ന് പി.ഒ, അച്ചുവേട്ടന്റെ വീട്, ഇരുപതാം നൂറ്റാണ്ട്, മതിലുകള്‍, ചാണക്യന്, കൗരവര്‍, ധ്രുവം, ഇലയും മുള്ളും, വിധേയന്, അഗ്നിദേവന്, കഴകം, കഥാപുരുഷന്, നിഴല്‍ക്കുത്ത്, ഒരു പെണ്ണും രണ്ടാണും, പിന്നെയും തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍