പൊന്നാനിപൊന്നാനി രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും
പൊന്നാനി: ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾ യുവസമൂഹത്തെ ആകർഷിക്കണമെന്ന് പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായുള്ള ഓപ്പൺഫോറം അഭിപ്രായപെട്ടു. വർഷങ്ങളുടെ പാരമ്പര്യമുണ്ടായിട്ടും യുവതലമുറ പ്രസ്ഥാനത്തോട് എന്നും മുഖംതിരിക്കുകയാണ്. ഷൗക്കത്ത്അലി ഖാൻ, സലാം ബാപ്പു, സന്തോഷ് മണ്ടൂർ, വി. മോഹനകൃഷ്‌ണൻ, ഫൈസൽ ബാവ തുടങ്ങിയവർ ഓപ്പൺഫോറത്തിൽ പങ്കെടുത്തു.ഒരാഴ്ച നീണ്ടുനിന്ന ലോകസിനിമയുടെ വിസ്മയക്കാഴ്ചകൾക്ക് വെള്ളിയാഴ്ച സമാപനമാകും.വെളിയങ്കോട് എം.ടി.എം. കോളേജിലെ വേദിയിൽ വൈകീട്ട് 5.30-ന് സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് സമാപനച്ചടങ്ങ് ഉദ്ഘാടനംചെയ്യും. ഡോ. വി.കെ. അബ്ദുൽ അസീസ് അധ്യക്ഷതവഹിക്കും. 15 രാജ്യങ്ങളിൽനിന്നായുള്ള 20 ഭാഷകളിലെ 53 ചിത്രങ്ങളാണ് ഒന്നാമത് പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചത്.പൊന്നാനി ഫിലിം സൊസൈറ്റിയും വെളിയങ്കോട് എം.ടി.എം കോളേജും സംഘടിപ്പിച്ച രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനദിവസമായ വെള്ളിയാഴ്ച അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും. വെളിയങ്കോട് എം.ടി.എം. കോളേജിൽ മൂന്ന് ചിത്രങ്ങളും നിള സംഗ്രഹാലയത്തിൽ രണ്ട് ചിത്രങ്ങളുമായിരിക്കും പ്രദർശിപ്പിക്കുക