09 December 2022 Friday

പൊന്നാനി കണ്ടകുറുമ്പക്കാവിൽ നാട്ടുതാലപ്പൊലി മഹോത്സവം ഇന്ന് നടക്കും

ckmnews

പൊന്നാനി കണ്ടകുറുമ്പക്കാവിൽ നാട്ടുതാലപ്പൊലി മഹോത്സവം ഇന്ന് നടക്കും


പൊന്നാനി:കണ്ടകുറുമ്പക്കാവ് ഭഗവതീക്ഷേത്രത്തിലെ നാട്ടുതാലപ്പൊലി ഉത്സവം വെള്ളിയാഴ്ച ആഘോഷിക്കും.രാവിലെ പതിനൊന്നിന്‌ കാവിലമ്മ, ഊരാളന്റെ തറവാടായ തിരുമനശ്ശേരി കോട്ടയിലേക്ക് എഴുന്നള്ളും. കോട്ടയിൽ പഞ്ചവാദ്യം കഴിഞ്ഞ് ഉച്ചതിരിഞ്ഞ് മൂന്നോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളും.പിന്നീട് കാവിൽ പഞ്ചവാദ്യം, മേളം, വാദ്യഘോഷം, പ്രത്യേക പൂജകൾ, പാതിരാതാലം എന്നിവയുണ്ടാകും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വരവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

ckmnews