16 April 2024 Tuesday

ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന ചാർജ് ഈടാക്കുന്ന ജനദ്രോഹ നടപടി കെഎസ്ഇബി പിൻവലിക്കണം - വെൽഫെയർ പാർട്ടി

ckmnews



ചങ്ങരംകുളം:ലോക്‌ഡൗൺ കാരണം മുഴുവൻ വരുമാന മാർഗങ്ങളും നിലച്ച് അതീവ പ്രയാസത്തിൽ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളിൽ നിന്ന് ഉയർന്ന വൈദ്യുതി ചാർജ് ഈടാക്കുന്ന കെഎസ്ഇബി യുടെ ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി ആലംകോട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. രണ്ട് മാസത്തെ വൈദ്യുതി ബില്ലാണ് സാധാരണ ഗതിയിൽ തയ്യാറാക്കുന്നത്. ഇതിന് കൃത്യസമയത്ത് റീഡിംഗ് നടക്കണം.ലോക്ക് ഡൗൺ കാരണം റീഡിംഗ് വൈകിയാണ് നടക്കുന്നത്. വൈകിയ ദിവസം കൂടി റീഡിംഗിൽ ഉൾപ്പെടുത്തി ബിൽ തയ്യാറാക്കുമ്പോൾ നിരക്ക് നിശ്ചയിക്കുന്ന സ്ലാബിൽ മാറ്റമുണ്ടാകും.ഓരോ യൂണിറ്റിനും ഉയർന്ന  നിരക്ക് നൽകേണ്ടി വരും. ഇത്തരത്തിൽ വൈദ്യുതി ബിൽ തയ്യാറാക്കിയപ്പോൾ ഭൂരിപക്ഷം ഉപഭോക്താക്കളുടെയും ബിൽ ഇരട്ടിയിലധികമായി വർദ്ധിച്ചിരിക്കുന്നു.റീഡിംഗ് വൈകിയതിന് വൻ തുക ജനങ്ങൾ പിഴ നൽകേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല എന്ന് പാർട്ടി പഞ്ചായത്ത് കമ്മറ്റി ഇറക്കിയ പ്രസ്ഥാവനയിൽ പറഞ്ഞു.പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.കെ അബ്ദുറഹ്മാൻ, സെക്രട്ടറി ടി.വി അബ്ദു റഹ്മാൻ, ട്രഷറർ ഇ.വി മുജീബ് എന്നിവർ പ്രസ്ഥാവനയിൽ ഒപ്പുവെച്ചു.ലോക്ക് ഡൗൺ മൂലം പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്ന പൊതുജനത്തിനുമേൽ ഇരുട്ടടികണക്കേ വന്ന നടപടി പിൻവലിച്ചില്ലങ്കിൽ സാദ്യമാകുന്ന പ്രക്ഷോഭ പരിപാടികളുമായി പാർട്ടി മുന്നോട്ട് പോകുമെന്ന് പ്രസ്ഥാവനയിൽ പറഞ്ഞു.