24 April 2024 Wednesday

കോക്കൂരില്‍ വയൽ നികത്താൻ ശ്രമം പൊലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചു

ckmnews


ചങ്ങരംകുളം:കോക്കൂരില്‍ വയൽ നികത്താൻ ശ്രമം പൊലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചു.കോക്കൂർ കല്യാട്ട്കാവ് അമ്പല പരിസരത്തുള്ള പാടമാണ് രാത്രിയിൽ നികത്താനായി പൊളിച്ച കെട്ടിടാവശിഷ്ടങ്ങളും മണ്ണും ഇട്ട് തൂർക്കാന്‍ ശ്രമിച്ചത്.ഇതേ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ചങ്ങരംകുളം സ്വദേശിയായ സ്ഥലമുടമയെ വിളിച്ചു വരുത്തി. തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നടപടി എടുക്കും എന്നറിയിച്ചതിനെ തുടർന്ന് ഉടമയും മണ്ണ് കൊണ്ടുവന്ന ലോറി ഉടമയും തങ്ങൾ തന്നെ ഇത് ഇവിടെ നിന്ന് മാറ്റിക്കൊള്ളാമെന്ന് ഏറ്റു . തുടർന്ന് ഇന്ന് പാടം തൂർക്കാനായി ഇറക്കിയ മണ്ണും മറ്റും മറ്റൊരു പറമ്പിലേക്ക് മാറ്റിയിട്ടു