29 March 2024 Friday

എസ്ഡിപിഐ കോക്കൂരില്‍ ഇലക്ഷൻ കൺവെൻഷൻ സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം:എസ്ഡിപിഐ കോക്കൂരില്‍  ഇലക്ഷൻ കൺവെൻഷൻ സംഘടിപ്പിച്ചു.കോക്കൂർ സ്കൂൾ പരിസരത്തു വച്ച് നടന്ന പരിപാടിക്ക്‌ അഷ്റഫ് പാവിട്ടപ്പുറം സ്വാഗതവും റഫീഖ് തിരുനിലത്ത് അധ്യക്ഷതയും വഹിച്ചു.ആലംകോട് പഞ്ചായത്ത് എസ് ഡി പി ഐ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ റഷീദ് പെരുമുക്ക്,ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.പൊന്നാനി മണ്ഡലം എസ്ഡിപിഐ സ്ഥാനാർഥി അൻവർ പഴഞ്ഞി ആശംസ അറിയിക്കുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.പൊന്നാനി മണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിയൂർ,കരീം ആലങ്കോട് എന്നിവർ സന്നിഹിതരായിരുന്നു.യൂസഫ് കോക്കൂർ നന്ദി പ്രകാശിപ്പിച്ചു.