29 March 2024 Friday

ലോക്ക് ഡൗണിനിടെ ഐനിച്ചോട് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി, ചങ്ങരംകുളം പോലീസ് കേസെടുത്തു

ckmnews


ചങ്ങരംകുളം:ലോക്ക് ഡൗണിനിടെ ഐനിച്ചോട് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി.ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ചങ്ങരംകുളം ഐനിച്ചോട് യുവാക്കള്‍ തമ്മില്‍ ഏറ്റ് മുട്ടിയത്.സംഭവം അറിഞ്ഞ് ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും യുവാക്കള്‍ ഓടി രക്ഷപ്പെട്ടു.സംഘര്‍ഷത്തില്‍ പരിക്കേറ്റ ആലംകോട് സ്വദേശി അജ്മല്‍(21)പരിക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍  കോളേജില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.മുന്‍ വൈരാഗ്യമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചെതെന്നാണ് സൂചന