24 April 2024 Wednesday

ചിറവല്ലൂര്‍ നേര്‍ച്ച കോവിഡ് മാനദണ്ഡങ്ങളോടെ ആഘോഷിച്ചു

ckmnews

ചിറവല്ലൂര്‍ നേര്‍ച്ച കോവിഡ് മാനദണ്ഡങ്ങളോടെ ആഘോഷിച്ചു


ചങ്ങരംകുളം: മത സൗഹാർദ്ദത്തിന്റെ ആഘോഷമായ ചിറവല്ലൂർ നേർച്ച 

( മാർച്ച്‌ 24 ) ബുധനാഴ്ച സർക്കാരിന്റെ കോവിഡ് -19 പ്രോട്ടോകോൾ കർശനമായി പാലിച്ചു കൊണ്ട് ആഘോഷിച്ചു. ബുധനാഴ്ച കാലത്ത് 9, മണിക്ക് 4, ടീമും അവരവരുടെ പന്തലിൽ നിന്ന് തുടങ്ങി ഉച്ചക്ക് 12, മണിക്ക് ചിറവല്ലൂർ സെന്ററിൽ എത്തി സംഗമം നടന്നു.തുടർന്ന് 3, മണിക്ക് തുടങ്ങി രാത്രി 11,മണിക്ക് എല്ലാ ടീമും ചിറവല്ലൂർ സെന്ററിൽ വന്നു കൂടി ചേർന്നത്തോടെ ഈ വർഷത്തെ നേർച്ചക്ക് സമാപനം കുറിച്ചു.ബാന്റ്, മുട്ടുംവിളി, ദഫ്, കോൽക്കളി, തമ്പോല, ഒപ്പന, പന്തം വീശൽ എന്നീ കലാപരിപാടികൾ ആഘോഷത്തിന് ഉണർവേകി.ചരിത്രത്തിൽ ആദ്യമായിട്ടാണ് ചിറവല്ലൂർ നേർച്ച ആനയില്ലാതെ ആഘോഷിക്കുന്നത്കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ് നേർച്ച ആഘോഷിച്ചത് എന്ന് നടത്തിപ്പ് ഭാരവാഹികളായ കില്ലർ വൈൽസ് മെയിൻ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.