16 April 2024 Tuesday

ഫിറോസ് കുന്നുംപറമ്പിലിനെതിരെ അപകീർത്തി പ്രചരണം:യുഡിഎഫ് പരാതി നല്‍കി

ckmnews

ഫിറോസ് കുന്നുംപറമ്പിലിനെതിരെ അപകീർത്തി പ്രചരണം:യുഡിഎഫ് പരാതി നല്‍കി


എടപ്പാൾ :പൊതുപ്രവർത്തകനും തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഫിറോസ് കുന്നംപറമ്പിലിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദപ്രചരണം നടത്തുന്നവര്‍ക്കെതിരെ യുഡിഎഫ് ഉന്നത ഉദ്ധ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായി യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.വ്യക്തിക്കെതിരെ അപവാദ പ്രചാരണം നടത്തുന്ന സൈബർ പോരാളികളുടെ ലക്ഷ്യം കൃത്യമായും യൂ. ഡി. എഫ് സ്ഥാനാർഥിയെ വ്യക്തിഹത്യ നടത്താനും തോൽപ്പിക്കുവാനുമാണ്.ഇത് വഴി വിജയസാധ്യതയുള്ള യൂ. ഡി. എഫ് സ്ഥാനർഥിയുടെ വിജത്തിൽ ഭയന്ന് ഇടതു ക്യാമ്പ് പടച്ചുവിടുന്ന ഈ വാർത്തകൾ ജനം പുച്ഛിച്ചു തള്ളുമെന്നും കോൺഗ്രസ്‌ നേതൃത്വം പറഞ്ഞു. ഈ പ്രവർത്തനം നടത്തിയവർക്കെതിരെ യുഡിഎഫ്  അഡ്വ എൻ.എജോസഫ് മുഖാന്തരം പരാതി നൽകിയതായും ബന്ധപ്പെട്ടവർ അറിയിച്ചു