20 April 2024 Saturday

കാണാതായ വടക്കേക്കാട് സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

കാണാതായ വടക്കേക്കാട് സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


വടക്കേക്കാട്:വീടിനോടു ചേർന്നുള്ള റെയിൽവെ പാളത്തിൽ വടക്കേക്കാട് സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.വടക്കേക്കാട് പീടിക പറമ്പിൽ സുകു എന്ന് വിളിക്കുന്ന സുകുമാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രി വീട്ടിൽ നിന്നിറങ്ങിയ സുകുമാരനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബസമേതം കണ്ണൂരിൽ ആയിരുന്നു താമസം. പോലീസ് നടപടികൾക്കുശേഷം മൃതദേഹം വടക്കേക്കാട് തിരുവളയന്നൂരിലെ വീട്ടിൽ സംസ്കാരം നടത്തും.