23 April 2024 Tuesday

ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിലേക്ക് പാഞ്ഞ് കയറി, ഒഴിവായത് വന്‍ ദുരന്തം

ckmnews



ചങ്ങരംകുള:നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിലേക്ക് പാഞ്ഞ് കയറി വന്‍ ദുരന്തം ഒഴിവായി.ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ സ്നേഹ ഓഡിറ്റോറിയത്തിന് സമീപം ഞായറാഴ്ച വൈകിയിട്ട് നാല് മണിയോടെയാണ് അപകടം.ചിറവല്ലൂര്‍ ഭാഗത്ത് നിന്ന് ചങ്ങരംകുളത്തേക്ക് വന്നിരുന്ന മൂക്കുതല സ്വദേശിയായ യുവാവ് സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് ഗ്രാന്റ് ബസാര്‍ എന്ന സ്ഥാപനം നില്‍ക്കുന്ന കെട്ടിടത്തിലേക്ക് പാഞ്ഞ് കയറിയത്.കെട്ടിടത്തിന്റെ ഇരുമ്പ് തൂണുകള്‍ തകര്‍ത്ത കാര്‍ മറ്റൊരു ഇരുമ്പ് തൂണില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.കാര്‍ ഭാഗികമായി തകര്‍ന്നെങ്കിലും വാഹനം ഓടിച്ച യുവാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.റോഡരികില്‍ മറ്റു യാത്രക്കാരില്ലാത്തത് വലിയ ദുരന്തം ഒഴിവാക്കി.