25 April 2024 Thursday

രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പൊന്നാനി ഒരുങ്ങി:സ്വാഗതസംഘം രൂപീകരിച്ചു

ckmnews

രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പൊന്നാനി ഒരുങ്ങി:സ്വാഗതസംഘം രൂപീകരിച്ചു


പൊന്നാനി :-പൊന്നാനി, തവനൂർ നിയോജക മത്സല ങ്ങളിലെ യു.ഡി.ഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൊന്നാനിയിലെത്തുന്ന രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പൊന്നാനി ഒരുങ്ങുന്നു.26 ന് വൈകീട്ട് 3 മണിക്ക് പൊന്നാനി ഏ.വി. ഹൈസ്കൂളിലെ പൊതുയോഗത്തിലാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്.പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.ഡി.സി.സി. പ്രസിഡന്റ് ആര്യാടൻ ഷൗക്കത്ത് ,അനിൽകുമാർ എം.എൽ.എ , പി.ടി. അജയ് മോഹൻ ,അഷ്റഫ് കോക്കൂർ , സൈയ്ത് മുഹമ്മദ് തങ്ങൾ ,ടി.കെ.അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.