18 April 2024 Thursday

ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊന്നു

ckmnews

ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊന്നു


തിരുവനന്തപുരം∙ആര്യനാട്ടിൽ ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശി അരുണ്‍ (36) ആണ് കൊല്ലപ്പെട്ടത്. ഭാര്യ അഞ്ജു, കാമുകന്‍ ശ്രീജു എന്നിവരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം.


ശ്രീജുവുമായുള്ള ബന്ധത്തെച്ചൊല്ലി അരുണും അഞ്ജുവും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. അഞ്ജു മറ്റൊരു വീട്ടിലേക്കു താമസം മാറിയിരുന്നു. ചൊവ്വാഴ്ച രാത്രി അരുൺ ഈ വീട്ടിലെത്തി. അവിടെ ശ്രീജുവിനെ കണ്ടതോടെ തർക്കമുണ്ടാകുകയും തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.


ശ്രീജുവിനെയും അഞ്ജുവിനെയും ചോദ്യം ചെയ്യുന്നു. ഇവരിൽ ആരാണ് അരുണിനെ കുത്തിയതെന്നു വ്യക്തമായിട്ടില്ല. ഇരുവരും പറയുന്നത് താനാണ് കുത്തിയതെന്നാണ്. സംഭവം നടക്കുമ്പോൾ അഞ്ജുവിന്റെ മകൾ വീട്ടിലുണ്ടായിരുന്നു.