23 April 2024 Tuesday

സൂയസ് കനാലിൽ കപ്പൽ കുടുങ്ങി; കടലിൽ വൻ ഗതാഗതക്കുരുക്ക്

ckmnews

സൂയസ് കനാലിൽ കപ്പൽ കുടുങ്ങി; കടലിൽ വൻ ഗതാഗതക്കുരുക്ക്


കെയ്റോ : ലോകപ്രസിദ്ധമായ ഈജിപ്തിലെ സൂയസ് കനലിൽ ഗതാഗതക്കുരുക്ക്. കണ്ടെയനറുകൾ കയറ്റിപ്പോയ കപ്പൽ കനാലിനെ കുറുകെ ഉറച്ചുപോയതോടെയാണ് കപ്പൽ ഗതാഗതം ആകെ താറുമാറായിരിക്കുന്നത്. 15 ലേറെ വിദേശ കണ്ടെയ്‌നറുകൾക്ക് ചെങ്കടലിലേക്ക് പോകാനാകാത്തവിധം കനാലിന് കുറുകെ ചരക്കുകപ്പൽ കിടക്കുകയാണ്.ഷെൻസൻ തുറമുഖത്തുനിന്നും റോട്ടർഡാമിലേക്ക് പോകുന്നതിനിടെയാണ് പടുകൂറ്റൻ കണ്ടെയ്‌നർ കപ്പൽ സൂയസ് കനാലിൽ കുറുകെ തിരിഞ്ഞ് ഉറച്ച് പോയത്. കപ്പലെങ്ങനെയാണ് കുറുകെ വന്നതെന്ന് അറിവായിട്ടില്ല. മെർസെക് കമ്പനിയുടെ എവർഗ്രീൻ എന്ന ചരക്കുകപ്പലാണ് ഉറച്ചുപോയത്.


കപ്പലിന്റെ ദിശമാറ്റാനായി നിരവധി ടഗ്ഗുകളുടെ സഹായത്താൽ ശ്രമം നടത്തുകയാണ് ഈജിപ്തിലെ സൂയസ് കനാൽ അധികൃതർ. കനാലിലെ ഇരുകരകളിലേയും മണ്ണ് ആഴത്തിൽ മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്.