19 April 2024 Friday

വോട്ട്' കൂട്ടാനല്ല കേരളം ഭരിക്കാനാണ് എൻ.ഡി.എ ഇത്തവണ മത്സരത്തിന് ഇറങ്ങിയിരിക്കുന്നതെന്ന് തുഷാർ വെള്ളാപ്പള്ളി.

ckmnews

വോട്ട്' കൂട്ടാനല്ല കേരളം ഭരിക്കാനാണ് എൻ.ഡി.എ ഇത്തവണ മത്സരത്തിന് ഇറങ്ങിയിരിക്കുന്നതെന്ന് തുഷാർ വെള്ളാപ്പള്ളി.


ചങ്ങരംകുളം:വോട്ട്' കൂട്ടാനല്ല കേരളം ഭരിക്കാനാണ് എൻ.ഡി.എ ഇത്തവണ മത്സരത്തിന് ഇറങ്ങിയിരിക്കുന്നതെന്ന് എൻ.ഡി എ കൺവീനർ തുഷാർ വെള്ളാപ്പള്ളി.ഇന്ത്യൻ പാസ്പോർട്ടുമായി മറ്റു രാഷ്ട്രങ്ങളിൽ പോകുമ്പോൾ അഭിമാനമാണ് നമുക്ക് ഇപ്പോൾ തരുന്നത്.അതിന് മോഡി സർക്കാറിൻ്റെ കളങ്കരഹിത ഭരണമാണ് നമ്മുടെ മുതൽക്കൂട്ട് ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് നേരിട്ട് അക്കൗണ്ടിലേക്ക് പണം എത്തിച്ചും മോഡി മാതൃകയായി.കോൺഗ്രസ്സ് ഇന്ത്യയിൽ നാമാവശേഷമായി' ന്യൂനപക്ഷങ്ങൾക്ക് എതിരാണ് എൻ.ഡി.എ എന്ന കള്ള പ്രചാരണം ഈ വിലപ്പോവില്ലെന്നും ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യനും ഒരു തൂവൽപ്പക്ഷിയായാണ് കാണുന്നതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.എൻ.ഡി.എ.പൊന്നാനി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.