24 April 2024 Wednesday

രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞതാണ് എന്നിട്ടും സൈബര്‍ സഖാക്കള്‍ വിടാതെ പിന്തുടര്‍ന്ന് അക്രമിച്ചു ഫിറോസ് കുന്നുംപറമ്പില്‍

ckmnews

രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞതാണ് എന്നിട്ടും സൈബര്‍ സഖാക്കള്‍ വിടാതെ പിന്തുടര്‍ന്ന് അക്രമിച്ചു ഫിറോസ് കുന്നുംപറമ്പില്‍


എടപ്പാള്‍:മുസ്ലീലീഗ് കാരനാണെന്ന് പറഞ്ഞതോടെയാണ് സൈബര്‍ അക്രമണം വര്‍ദ്ധിച്ചത്.ഇത് കൊണ്ടാണ് രാഷ്ട്രീയ രംഗത്തേക്കോ മത്സരരംഗത്തേക്കോ ഇല്ലെന്ന് പറയേണ്ടിവന്നത്.എന്നാല്‍ ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞിട്ടും സൈബര്‍ സഖാക്കള്‍ വിടാതെ പിന്തുടര്‍ന്ന് അക്രമിക്കുകയായിരുന്നെന്നും സൈബര്‍ സഖാക്കളുടെ അക്രമണം രൂക്ഷമായതോടെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചതെന്നും തവനൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ഫിറോസ് കുന്നുംപറമ്പില്‍ പറഞ്ഞു.ജനപ്രതിനിധി ആയി തിരഞ്ഞെടുത്താല്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തലങ്ങളിലേക്ക് ഉയത്തി കൊണ്ട് വരാന്‍ കഴിയുമെന്നും അത് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വലിയ ഉപകാരമാവുമെന്നും അങ്ങനെ ഒരു അവസരം വന്നാല്‍ നഷ്ടപ്പെടുത്തരുതെന്ന സഹപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചുമാണ് തവനൂരില്‍ മത്സരിക്കാന്‍ അവസരം നല്‍കിയപ്പോള്‍ സ്വീകരിക്കാന്‍ കാരണമെന്നും കുന്നുംപറമ്പില്‍ പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എടപ്പാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഫിറോസ് കുന്നുംപറമ്പില്‍.പ്രദേശത്തെ ജനങ്ങളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് വലിയ ഭൂരിപക്ഷത്തില്‍ മണ്ഡലം തിരിച്ച് പിടിക്കുമെന്നും തന്റെ പ്രചരണ രംഗത്തെ ജനപിന്തുണ കണ്ട് സൈബര്‍ സഖാക്കള്‍ വീണ്ടും അക്രമണം തുടങ്ങിയിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് കൃത്യമായ തിരിച്ചറിവുണ്ടെന്നും എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വലിപ്പം നോക്കുന്നില്ലെന്നും ഫിറോസ് പറഞ്ഞു.തന്റെ സമ്പ്യാദത്തിന്റെ കൃത്യമായ കണക്ക് ഇലക്ഷന്‍ കമ്മീഷന് ബോധ്യപ്പെടുത്തിയിട്ടുണ്ട്.തന്റെ കാറും വീടും എങ്ങനെ ലഭിച്ചതാണെന്നും ജനങ്ങള്‍ക്കും തന്നോടൊപ്പം നില്‍ക്കുന്നവര്‍ക്കും അറിയാം.നടത്തി വരുന്ന നന്മ നിറഞ്ഞ പ്രവൃത്തികളില്‍ ഫിറോസ് തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കേണ്ടത്    ഭരിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ഫിറോസ് കുന്നുംപറമ്പില്‍ പറഞ്ഞു